Latest NewsKeralaIndiaNewsInternational

സുഷമാ സ്വരാജിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ആദരവറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ നിസ്വാര്‍ത്ഥം സേവിച്ച വ്യക്തിയായിരുന്നു സുഷമ സ്വരാജ്

അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ആദരവറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിസ്വാര്‍ത്ഥമായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് സുഷമാ സ്വരാജ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ആദരവറിയിച്ചത്.സുഷമയുടെ അപ്രതീക്ഷിതമായ വിയോഗം ഒരുപാട് പേരെ ദു:ഖത്തിലാഴ്ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യാതൊരു സ്വാര്‍ത്ഥതാത്പര്യവും കൂടാതെ സേവിക്കുകയും ലോകവേദികളില്‍ ഇന്ത്യയ്ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്ത വ്യക്തിത്വമാണ് സുഷമ സ്വരാജെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആദരവറിയിച്ചുള്ള കുറിപ്പിനൊപ്പം പ്രാര്‍ത്ഥനായോഗത്തില്‍ സുഷമാ സ്വരാജിനെക്കുറിച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.പ്രധാനമന്ത്രിക്ക് പുറമേ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും സുഷമാ സ്വരാജിന് ആദരവറിയിച്ചിട്ടുണ്ട്. ലാളിത്യത്തിന്റെ പ്രതീകവും, മൃദുഭാഷിയും, പ്രാസംഗികയും, പദ്മ വിഭൂഷണ്‍ നേതാവുമായ ശ്രീമതി സുഷമാ സ്വരാജിന് അഭിവാദ്യം. പൊതുജന സേവനത്തിന് പ്രാധാന്യം നല്‍കുന്ന നേതാവ് ആയിരുന്നു സുഷമ. രാജ്യത്തിന്റെ നിര്‍മ്മാണത്തിനായുള്ള സുഷമ സ്വരാജിന്റെ പരിശ്രമങ്ങള്‍ മറക്കാന്‍ കഴിയില്ല- ജെപി നദ്ദ ട്വിറ്ററില്‍ കുറിച്ചു.

shortlink

Post Your Comments


Back to top button