ബെയ്ജിംഗ്: കൊറോണ ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയില്‍ നിന്നും മറ്റൊരു വൈറസ് കൂടി റിപ്പോർട്ട് ചെയ്‌തു. ചെള്ള് കടിയിലൂടെ പകരുന്ന ഒരു തരം വൈറസ് ബാധയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എസ്‌എഫ്സിടിഎസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ രോഗം 60 പേര്‍ക്ക് റിപ്പോർട്ട് ചെയ്‌തതായും ഏഴ് പേര്‍ മരിച്ചതായും ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജിയാങ്സു പ്രവിശ്യയില്‍ 37 പേര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കിഴക്കന്‍ ചൈനയിലെ അന്‍ഹൂയി പ്രവിശ്യയില്‍ 23 പേര്‍ക്കും രോഗം സ്ഥിരീകരിച്ചുവെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read also: കോവിഡ് മുക്തരായവര്‍ക്ക് ശ്വാസകോശത്തിന് തകരാർ: ആശങ്കയിൽ വുഹാൻ നഗരം
വൈറസ് ബാധയെത്തുടര്‍ന്ന് അന്‍ഹൂയി, സെന്‍ജിയാങ്ങ് എന്നീ പ്രവിശ്യകളിലായി ഏഴ് പേരാണ് മരണമടഞ്ഞിട്ടുള്ളത്. അതേസമയം എസ്‌എഫ്സിടിഎസ് പുതിയ വൈറസ് അല്ലെന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നത്. ചെള്ളുകള്‍ കടിക്കുന്നതിലൂടെയാണ് രോഗവ്യാപനം പ്രധാനമായും ഉണ്ടാകുന്നത്. തുടർന്ന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും വൈറസ് പകരുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു. രോഗം ബാധിച്ചവരുടെ രക്തം, മൂക്കിലെ സ്രവം എന്നിവയിലൂടെയാണ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം വ്യാപിക്കാന്‍ സാധ്യതയുള്ളതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments