മുംബൈ: കനത്ത മഴയില്‍ ദുരിതത്തിലായി മഹാരാഷ്ട്ര. ശക്തമായ മഴതുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 16 കമ്പനികളെയാണ് രക്ഷാ ദൈത്യത്തിനായി നിയോഗിച്ചത്.കനത്ത വെള്ളക്കെട്ടുള്ള മുംബൈ നഗരത്തില്‍ 5 കമ്പനി ദുരന്തനിവാരണ സംഘത്തെ നിയോഗിച്ചുകൊണ്ടാണ് ബൃഹദ് മുംബൈ കോര്പ്പറേഷന് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നത്.
കോലാപ്പൂരില്‍ നാലു സംഘവും സാംഗ്ലിയില്‍ രണ്ടും സതാറാ, താനേ, പാല്‍ഗര്‍, നാഗ്പൂര്‍, റായ്ഗഢ് എന്നിവിടങ്ങളില്‍ ഓരോ സേനാ വിഭാഗത്തേയും നിയോഗിച്ചുകഴിഞ്ഞു.
നാലുദിവസമായി 200 മില്ലീമീറ്ററിലേറെ മഴ പെയ്തുകൊണ്ടിരിക്കുന്ന മുംബൈ നഗരത്തില്‍ ഇന്ന് 149 മില്ലീമീറ്ററിലേയ്ക്ക് വര്‍ഷപാതം താഴ്ന്നതായും കാലാവസ്ഥാ വകുപ്പറിയിച്ചു.
Post Your Comments