COVID 19KeralaLatest NewsNewsIndia

പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് ഗുണഭോക്താക്കളേറുന്നു,പകുതിയിലധികം അക്കൗണ്ട് ഉടമകളും സ്ത്രീകള്‍

അക്കൗണ്ടുകളുടെ എണ്ണം 40 കോടി കഴിഞ്ഞു

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന സ്വപ്‌നം യഥാര്‍ത്ഥമാക്കിയ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് ഗുണഭോക്താക്കളേറുന്നു. ഇതുവരെ പദ്ധതിക്കു കീഴില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 40 കോടി കഴിഞ്ഞു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 40.05 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണുള്ളത്. ആകെ 1.30 ലക്ഷം കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളില നിക്ഷേപം. പദ്ധതി ആരംഭിച്ച് 6 വര്‍ഷം പിന്നിടാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 40 കോടി അക്കൗണ്ടുകള്‍ എന്ന നേട്ടം ജന്‍ധന്‍ യോജന സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ 50 ശതമാനത്തിലധികം അക്കൗണ്ടുകളുടെയും ഉടമകള്‍ സ്ത്രീകളാണ്.

രാജ്യത്തെ ജനങ്ങള്‍ക്ക് ബാങ്കിംഗ് സൗകര്യങ്ങളിലേക്ക് സാര്‍വത്രിക പ്രവേശനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ 2014 ഓഗസ്റ്റ് 28ന് ജന്‍ധന്‍ യോജന ആരംഭിച്ചത്. റുപേ ഡെബിറ്റ് കാര്‍ഡിന്റെയും ഓവര്‍ ഡ്രാഫ്റ്റിന്റെയും അധിക സവിശേഷതകളുള്ള ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകളാണ് പദ്ധതിയിലൂടെ ആരംഭിക്കുന്നത് ബിഎസ്ബിഡി അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത.

shortlink

Related Articles

Post Your Comments

Related Articles


Back to top button