COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 പിന്നിട്ടു, രോഗ മുക്തരുടെ എണ്ണം ഉയർന്നു തന്നെ

റിയാദ് : സൗദിയിൽ ബുധനാഴ്ച 1389പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.39പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 282824ഉം, മരണസംഖ്യ 3020ഉം ആയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1626 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 245314ആയി ഉയർന്നു, ഇതോടെ രോഗശമന തോത് 86.74 ശതമാനമായി.

നിലവിൽ 34490 പേരാണ് ചികിത്സയിലുള്ളത്, ഇതിൽ 1991പേർ ഗുരുതരാവസ്ഥയിലാണ്. 52099 പുതിയ പരിശോധനകൾ ഉൾപ്പെടെ സൗദിയിൽ ആകെ 3580139 കോവിഡ് പരിശോധനകളാണ് നടത്തിയത്. കോവിഡ് വ്യാപനത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കുറവ് അനുഭവപ്പെടുന്നതാണ് തീവ്ര പരിചരണ വിഭാഗത്തിൽ സ്ഥിരത അനുഭവപ്പെടാൻ കാരണമായെന്നു അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button