ഇസ്ലാമാബാദ്: അയോധ്യയിൽ ക്ഷേത്രനിർമാണത്തിനായി നടന്ന ഭൂമി പൂജയെ പിന്തുണച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭഗവാൻ ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, വ്യക്തിത്വത്തിലാണ്. തിന്മയ്ക്കുമേലുള്ള സത്യത്തിന്റെ വിജയത്തിന്റെ പ്രതീകമാണ് അദ്ദേഹം. ഇന്ന് ലോകമെമ്പാടും സന്തോഷത്തിന്റെ ഒരു തരംഗമുണ്ട്. ഇത് മഹത്തായ സംതൃപ്തി തരുന്ന നിമിഷമാണെന്ന് ജയ് ശ്രീരാം എന്ന ഹാഷ്ടാഗിനൊപ്പം കനേരിയ കുറിച്ചു. മറ്റൊരു ട്വീറ്റിൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ഇത് ചരിത്ര ദിനമാണെന്ന് കുറിച്ച താരം ഭഗവാൻ ശ്രീരാമൻ തങ്ങളുടെ ആരാധന മൂർത്തിയാണെന്നും പറഞ്ഞിട്ടുണ്ട്.
The beauty of Lord Rama lies in his character, not in his name. He is a symbol of the victory of right over the evil. There is wave of happiness across the world today. It is a moment of great satisfaction. #JaiShriRam pic.twitter.com/wUahN0SjOk
— Danish Kaneria (@DanishKaneria61) August 5, 2020
We are safe and no one should have any problem with our religious beliefs. Life of Prabhu Shri Ram teaches us unity and brotherhood. https://t.co/De7VaZ5QhS
— Danish Kaneria (@DanishKaneria61) August 5, 2020
Post Your Comments