തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്, സിപിഎം സമ്മേളനം നടത്തിയാതായി റിപ്പോർട്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ കാരിയോടിൽ , ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ ഇന്നലെയായിരുന്നു സമ്മേളനം. ബിജെപി യിൽ നിന്നും സി പി എമ്മിലേക്ക് എത്തിയ പ്രവർത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തകർ തടിച്ചു കൂടിയത്. 100 ലേറെ ആളുകളാണ് പങ്കെടുത്തത്. നെയ്യാറ്റിൻകര എം എൽ എ കെ ആൻസലനും പങ്കെടുത്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
പാറശാല ചെങ്കൽ പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നുവെന്നു മുഖ്യമന്ത്രി തന്നെ നേരത്ത പറഞ്ഞിരുന്നതാണ്. കോവിഡ് വ്യാപനം നിയന്ത്രണവുമായി ബന്ധപെട്ടു ചുമതല പൂർണമായും പോലീസിനെ ഏല്പിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നു പരാതിയും ഉയർന്നിട്ടുണ്ട്.
Post Your Comments