COVID 19Latest NewsKeralaNews

ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന് കൊറോണ സ്ഥിരീകരിച്ചു

മൂന്ന് ദിവസമായി ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും

ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.മൂന്ന് ദിവസമായി ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു.വിട്ടുമാറാതായപ്പോള്‍ പരിശോധനയ്ക്ക് വിധേയനാവുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു.

വളരെ കുറഞ്ഞ അളവില്‍ മാത്രമെ വൈറസ് ബാധിച്ചിട്ടുള്ളൂ. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ തുടരാമായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്ക വേണ്ടി താന്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്നും എസ് പി ബി ബാലസുബ്രമണ്യം പറഞ്ഞു. ആരും ആശങ്കപ്പെടേണ്ട കാര്യമില്ല.നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

shortlink

Post Your Comments


Back to top button