നെയ്യാറ്റിൻകര • അയോധ്യയിൽ രാമക്ഷേത്ര നിർമാണവും ആയി ബന്ധപ്പെട്ട 1990, 92 ലും നടന്ന കർസേവയിൽ പങ്കെടുത്ത കർസേവകരെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര നടയിൽ വച്ച് ആദരിച്ചു… കർസേവയിൽ പങ്കെടുത്ത് ക്രൂരമായ പോലീസ് മർദ്ദനത്തിന് ഇരയായ വരെ രാമക്ഷേത്ര നിർമ്മാണത്തിന് ശിലാന്യാസം നടക്കുന്ന മുഹൂർത്തത്തിലാണ് ആരതി ഉഴിഞ്ഞ്, പുഷ്പങ്ങൾ അർപ്പിച്ച് കർസേവകരെ ആദരിച്ചത് .ശിലാന്യാസം നടക്കുന്ന അതെ സമയം നെയ്യാറ്റിൻകരയിൽ മധുരപലഹാരങ്ങൾ വിതരണംചെയ്തു ആഹ്ലാദം പങ്കുവെച്ചു.
കർസേവയിൽ പങ്കെടുത്ത ഫെക്റ്റൊ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ, ആർ.എസ്.എസ് മുൻ കാര്യവാഹ് കെ.എസ് പ്രദീപ്, എസ്. രാമചന്ദ്രൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി സനൽകുമാർ, ദേവസ്വം എംപ്ലോയീസ് സംഘ് സെക്രട്ടറി കെ.എസ് ഗോപകുമാർ എന്നിവരെയാണ് ആദരിച്ചത്. കർസേവകരെ സ്വീകരിക്കുന്ന ചടങ്ങിൽ മഞ്ചത്തല സുരേഷ് ,കൂട്ടപ്പന മഹേഷ് ,അരങ്ങുകൾ സന്തോഷ് . ആലംപൊറ്റ ശ്രീകുമാർ, ചന്ദ്രകിരൺ, രാമേശ്വരം ഹരി, തിരുമംഗലം സന്തോഷ്, സൂരജ്, രാജി കൃഷ്ണ, സി.പി ശശി തുടങ്ങിയവർ നേതൃത്വം നൽകി.
Post Your Comments