സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ വൈറലായ ഒരു പേരുണ്ട്. ‘രാഹുല്‍ മോദി’. ഒരുപക്ഷേ, ഒന്നാം റാങ്ക് നേടിയ ആളെക്കാളും ഈ പേര് വൈറലായെന്ന് പറയാം. 420-ാം റാങ്ക് നേടിയ രാഹുല്‍ മോദിയുടെ പേരിലെ പ്രത്യേകത തന്നെയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലെ രണ്ടാമത്തെ ഭാഗവും പ്രതിപക്ഷത്തെ പ്രധാനിയായ രാഹുല്‍ ഗാന്ധിയുടെ പേരിന്റെ ആദ്യാക്ഷരവും ചേര്‍ന്നുള്ള രാഹുല്‍ മോദി എന്ന പേര് ഫലം പ്രസിദ്ധീകരിച്ച് നിമിഷങ്ങള്‍ക്കകം ശ്രദ്ധിക്കപ്പെടുകയായിരുന്നു.
6312980 എന്ന റോള്‍ നമ്പറിൽ പരീക്ഷയെഴുതിയ വ്യക്തിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല എങ്കിലും പേരിലെ വ്യത്യസ്തത കൊണ്ട് തന്നെ ശ്രദ്ധിക്കപെടുകയാണ്.
Post Your Comments