ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തെ കുറിച്ചും ആ അറകളെ കുറിച്ചും ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു… ലോകം മുഴുവനും കാതോര്‍ത്ത ആ രഹസ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
2011 ജൂലായില്‍ കലാകൗമുദിയില്‍ വന്ന ഉത്രാടം തിരുനാള്‍ മഹാരാജാവുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2011 ലായിരുന്നു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു ലക്ഷം കോടിയിലധികം സ്വത്തുക്കള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മഹാരാജാവ് കലാകൗമുദിയിലെ ലേഖകനുമായി പങ്കുവെച്ചത്.
1931 അറ തുറന്നതായി ഹിന്ദുവില്‍ റിപ്പോര്‍ട്ട് വന്നിരുന്നുവല്ലോ എന്നായിരുന്നു ആദ്യ ചോദ്യം, അതിനു മറുപടിയായി അദ്ദേഹം പറഞ്ഞതിങ്ങനെ.. ക്ഷേത്രത്തിന് ആവശ്യമുള്ളപ്പോള്‍ അറ തുറക്കും, ഇപ്പോള്‍ അത്രയോ പറയാനാകൂ..
അറ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഉത്രാടം തിരുന്നാള്‍ മഹാരാജാവിന്റെ മറുപടി. അറയുടെ സ്ഥാനം എവിടെയാണെന്നറിയാം. പക്ഷേ അറ എവിടെയാണെന്നറിയാന്‍ ഞങ്ങള്‍ കയറി പ്പോകാറില്ല, ആ അറ കാണരുതെന്നാണ് എന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ നിന്നും 1 ലക്ഷം കോടിയുടെ നിധി കണ്ടെത്തിയെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് നിധിയല്ല സ്വത്ത് എന്നേ പറയാന്‍ പാടുള്ളൂ. ഈ നിധി ആരുടേതാണ് എന്ന ചോദ്യത്തിന് ഇത് ഞങ്ങളുടേതല്ല (തിരുവിതാംകൂര്‍ രാജവംശത്തിന്റതല്ലെന്നും) ഇത് ശ്രീപത്മനാഭന്റെ സ്വത്ത് ആണെന്നും മഹാരാജാവ് വ്യക്തമാക്കി.
അറ തുറന്ന ദിവസം ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയത് ഇങ്ങനെ, ഭഗവത് ദര്‍ശനത്തിന് ഇതുവരെ മുടക്കം വരുത്തിയിട്ടില്ല
ക്ഷേത്രസ്വത്തിനെ കുറിച്ച് 3 ലക്ഷം ഓലകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആ ഓലകള്‍ പടിഞ്ഞാറേ നടയുടെ മുകളില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു എന്ന ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി ഇങ്ങനെ അറിവിന്റെ നിധിയാണ് ആ ഓലകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ക്ഷേത്ര ധനവും രാജാവിന്റെ ധനവും രണ്ടാണോ എന്ന ചോദ്യത്തിന് അതെ രണ്ടാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭഗവാന്റേത് ഭണ്ഡാര വക, ഭൂമിയോ പണമോ ശ്രീ ഭണ്ഡാര വകയാണെങ്കില്‍ അത് ഭഗവാന്റതാണ്.
ഇന്ത്യന്‍ യൂണിയനില്‍ തിരുവിതാംകൂര്‍ ലയിക്കുമ്പോള്‍ എന്ത് കൊണ്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം മാത്രം കൊട്ടാരത്തിന്റേതായി മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്നു പറഞ്ഞു.
1947 ലെ ലയനകാലത്ത് കേന്ദ്രസര്‍ക്കാര്‍ ഒരു വ്യവസ്ഥ വെച്ചു. ഒന്നുകില്‍ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രത്തിന്റെയും പ്രസിഡന്റായി രാജാവിനിരിക്കാം, അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡില്‍ രാജാവിന്റെ ഒരു പ്രതിനിധിയെ വെയ്ക്കാം, അതുമല്ലെങ്കില്‍ പത്മനാഭസ്വാമി ക്ഷേത്രം മാത്രം കൊട്ടാരത്തിനു വെയ്ക്കാം ഇതായിരുന്നു വൈസ്രോയിയുടെ പ്രതിനിധി വി.പി മേനോന് മുന്നോട്ടുവെച്ചത്. അങ്ങനെയാണ് ക്ഷേത്രം കൊട്ടാരത്തിനു ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞു
Post Your Comments