COVID 19Latest NewsNewsInternational

കോവിഡ് വാക്‌സിന്‍ ഉണ്ടാകുമെന്ന് ഉറപ്പില്ല : ലോകത്തിലെ ജനങ്ങളെ ഞെട്ടിച്ച് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം

കോവിഡ് വാക്സിന്‍ ഉണ്ടാകുമെന്ന് ഉറപ്പില്ല , ലോകത്തിലെ ജനങ്ങളെ ഞെട്ടിച്ച് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം. കോവിഡിനെതിരെ ഒരു വാക്സിന്‍ കണ്ടെത്തിയെന്ന – ഈയൊരു വാക്കിനു വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. എന്നാല്‍ എല്ലാ രാഷ്ട്രങ്ങളിലെയും ജനങ്ങളെ ഞെട്ടിച്ചാണ് ഇപ്പോള്‍ ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. പല രാജ്യങ്ങളിലെയും സര്‍ക്കാരുകളും വാക്സിന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുമൊക്കെ ഈ വര്‍ഷം അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ വാക്സിന്‍ വിപണിയിലെത്തിക്കാം എന്ന് ഉറപ്പ് നല്‍കുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഇക്കാര്യത്തില്‍ അമിതമായ ശുഭപ്രതീക്ഷകളേതുമില്ല. ലോകത്തെ രക്ഷിക്കാന്‍ ഒരു മാന്ത്രിക വാക്സിന്‍ വികസിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു ഗ്യാരന്റിയും പറയാനാകില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസൂസ് പറയുന്നത്.

Read Also : സംസ്ഥാനത്ത് 21 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ; ആകെ 515

ഒരു വേള കോവിഡിനെതിരെ ഫലപ്രദമായ വാക്സിന്‍ നിര്‍മിക്കാന്‍ ലോകത്തിനായില്ല എന്നുതന്നെ വരാം. ചിലപ്പോള്‍, നിര്‍മിക്കുന്ന വാക്സിന് ഏതാനും മാസത്തെ സംരക്ഷണമേ നല്‍കാനാകൂ എന്നും വരാം. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകും വരെ ഇക്കാര്യത്തില്‍ തറപ്പിച്ച് ഒന്നും പറയാനാകില്ല.- ടെഡ്രോസ് ആവര്‍ത്തിക്കുന്നു.

ഇത് ആദ്യമല്ല ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ ശുഭപ്രതീക്ഷകളുടെ അത്യാവേശത്തിനു മേല്‍ യാഥാര്‍ഥ്യ ബോധത്തിന്റെ വെള്ളം കോരിയൊഴിച്ച് തണുപ്പിക്കുന്നത്. വാക്സിന്‍ വികസനത്തിന്റെ അനിശ്ചിതത്വങ്ങളെ കുറിച്ച് ലോകത്തോട് പല തവണ ലോകാരോഗ്യ സംഘടന വിളിച്ചു പറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ധനും മഹാമാരിക്കാലത്തെ വിശ്വാസ്യയോഗ്യമായ ശബ്ദവുമായ ആന്റണി ഫൗസിയും ഇക്കാര്യത്തില്‍ അല്‍പം ജാഗ്രതയോടു കൂടിയ ശുഭാപ്തിവിശ്വാസമാണ് പുലര്‍ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button