KeralaLatest NewsNews

വേദനാജനകം ; എറണാകുളത്ത് 3 മല്‍സ്യത്തൊഴിലാളികള്‍ തോണി മറിഞ്ഞു കാണാതായ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : എറണാകുളത്ത് 3 മത്സ്യത്തൊഴിലാളികളെ തോണി മറിഞ്ഞു കാണാതായ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ വേദനാജനകമായ വാര്‍ത്തയാണെന്നും കാണാതായവരെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തകരും തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്.

ബംഗാള്‍ കടല്‍ തീരത്ത് ന്യൂനമര്‍ദ്ധം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ അതി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇന്നും നാളെയും ചില ജില്ലകളില്‍ ദുരന്ത നിവാരണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവരും കടല്‍ത്തീരത്ത് വസിക്കുന്നവരുമായവര്‍ എല്ലാവിധ കരുതലുകളും എടുക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കേരളം അനുഭവിച്ച ദുരിതക്കയത്തില്‍ നിന്ന് മനുഷ്യജീവനുകളെ കരക്കെത്തിക്കാന്‍ മുന്നില്‍ നിന്നവരാണ് മല്‍സ്യത്തൊഴിലാളികളെന്നും പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച് കേരളത്തിന്റെ സ്വന്തം സൈന്യമായവരാണ് മല്‍സ്യത്തൊഴിലാളികളെന്നും അവര്‍ തിരികെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുലര്‍ച്ചെ 1 മണിക്കാണ് അപകടം ഉണ്ടായത്. നാല് പേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍ നീന്തി രക്ഷപ്പെട്ടു. ഇത് കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന ഒരു കണ്ടെയിന്‍മെന്റ് സോണ്‍ കൂടിയാണ്. അതു കൊണ്ട് ഇവര്‍ രണ്ട് വഞ്ചികളിലായി നാലു പേര്‍ പുലര്‍ച്ചെ കായലില്‍ മത്സ്യബന്ധനത്തിനായി പോകുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button