ലക്‌നൗ: അയോധ്യ രാമക്ഷേത്ര പുനര്‍ നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലേക്ക് തിരിച്ചു. സ്വര്‍ണക്കസവ് വേഷത്തിലാണ് പ്രധാനമന്ത്രി എത്തുക. അതേസമയം അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനെത്തുന്ന പ്രധാന മന്ത്രിയെ സ്വീകരിക്കാനായി ഹനുമാന്‍ ക്ഷേത്ര ഭാരവാഹികള്‍ തയ്യാറെടുത്തുകഴിഞ്ഞു. അയോധ്യയിലെത്തുന്ന നരേന്ദ്രമോദിയുടെ ആദ്യദര്‍ശനം തീരുമാനിച്ചിരിക്കുന്നത് ഹനുമാന്‍ ക്ഷേത്രത്തിലാണ്. പ്രധാനമന്ത്രിയെ ശ്രീരാമന്റെ ചിത്രവും നാമവും ആലേഖനം ചെയ്ത തലപ്പാവ് അണിയിച്ചാണ് സ്വീകരിക്കുക.
Read also: പ്രധാന മന്ത്രിയെ ശ്രീരാമചിത്രമുള്ള തലപ്പാവണിയിച്ച് സ്വീകരിക്കാനൊരുങ്ങി ഹനുമാന്‍ ക്ഷേത്രഭാരവാഹികള്‍
പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേരാണ് വേദിയിലുണ്ടാവുക. പതിനൊന്നരയ്ക്ക് തുടങ്ങുന്ന ഭൂമിപൂജ രണ്ട് മണിവരെ നീളും. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിട്ടുണ്ട്. ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീ രാം ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഒരു പാരിജാത വൃക്ഷ തൈ നടുമെന്ന് മഹാന്ത് രാജ്കുമാര്‍ ദാസ് വ്യക്തമാക്കി. ഈ വൃക്ഷത്തെ ദൈവികമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments