തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1234 ഇന്ന് സംസ്ഥാനത്ത് പേര്‍ക്ക് രോഗമുക്തി ഉണ്ടായിഇന്ന് 971 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 79 . വിദേശത്തുനിന്ന് 66 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 125 പേര്‍. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് 7 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 274 , മലപ്പുറം 167 , കാസറഗോഡ് 128 , എറണാകുളം 120 , ആലപ്പുഴ 108 , തൃശൂര്‍ 86 , കണ്ണൂര്‍ 61 , കോട്ടയം 51 , പാലക്കാട് 41 , കോഴിക്കോട് 39 , ഇടുക്കി 39 , പത്തനംതിട്ട 37 , കൊല്ലം 30 , വയനാട് 14.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 528 , കാസറഗോഡ് 105 , മലപ്പുറം 77 , കോഴിക്കോട് 72 , ആലപ്പുഴ 60 , ഇടുക്കി 58 , കണ്ണൂര്‍ 53 , തൃശൂര്‍ 51 , കൊല്ലം 49 , കോട്ടയം 47 , പത്തനംതിട്ട 46 , വയനാട് 40 , എറണാകുളം 35 , പാലക്കാട് 13..
കഴിഞ്ഞ 24 മണിക്കൂറിനകം 25,906 സാമ്പിളുകള്‍ പരിശോധിച്ചു. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1,444 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ ആകെ 417,939 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6,444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1306,14 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1950 സാമ്പിളുകള്‍ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആയി.
Post Your Comments