COVID 19Latest NewsNews

കൊറോണ വൈറസ് ബാധയ്‌ക്കെതിരായ ചികിത്സാരീതി കണ്ടെത്തിയതായി യുഎസ് ശാസ്ത്രജ്ഞർ

വാഷിങ്ടണ്‍ : കോവിഡിന് കാരണമാകുന്ന കോവ്-2 വൈറസിനെതിരായും മറ്റ് കൊറോണ വൈറസുകൾക്കെതിരായുമുള്ള ചികിത്സാരീതിതി കണ്ടെത്തിയതായി യുഎസ് ശാസ്ത്രജ്ഞർ.  സയന്‍സ് ട്രാന്‍സലേഷണല്‍ മെഡിസിന്‍ ജേണലിലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കാര്യം പറയുന്നത്.

‘കോവിഡ് 19 ഗവേഷണത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസനവും ചികിത്സയുമാണ്. ചികിത്സ വളരെയധികം പ്രധാനമാണ്.’ യുഎസിലെ കനാസ് സ്റ്റേറ്റ് സര്‍വകലാശാല പ്രൊഫസറായ ക്യെയോങ് ഓകെ ചാങ് പറയുന്നു.

3സിഎല്‍പ്രോ ഇന്‍ഹിബിറ്ററുകള്‍ മനുഷ്യരെ ബാധിക്കുന്ന കൊറോണ വൈറസുകളായ മെര്‍സ് കോവ്, സാര്‍സ് കോവ് എന്നിവയുടെ ഇരട്ടിപ്പ് തടസ്സപ്പെടുത്തിയതായും പഠനത്തില്‍ പറയുന്നു. മനുഷ്യരിലെ കൊറോണ വൈറസ് ബാധയ്‌ക്കെതിരായ ചികിത്സാരീതിയായി ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തേണ്ടതുണെന്നും പഠനത്തില്‍ പരാമര്‍ശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button