മുംബൈ : വ്യപാര ആഴ്ച്ചയിലെ ആദ്യ ദിനം നഷ്ടത്തിൽ അവസാനിച്ച ഓഹരി വിപണി ഇന്ന് തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 199 പോയിന്റ് ഉയർന്ന് 37139ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 10951ലുമാണ് വ്യാപാരം ആരംഭിച്ചത്. സീ എന്റര്‍ടെയ്ന്‍മെന്റ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, അദാനി പോര്‍ട്സ്, ഹിന്‍ഡാല്‍കോ, ഐടിസി, യുപിഎല്‍, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, ഇന്‍ഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്നലെ ഓഹരി വിപണി കനത്ത നഷ്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 667.29 പോയിന്റ് നഷ്ടത്തിൽ 36,939.60ലും, നിഫ്റ്റി 181.90 പോയിന്റ് നഷ്ടത്തിൽ 10,891.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വില്പന സമ്മര്‍ദമാണ് കാരണം.
Post Your Comments