കൊല്ലം • തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിയായ കൊല്ലം ജില്ലാ ജയില്‍ ഉദ്യോഗസ്ഥനും, പന്മന കോലംമുറി സ്വദേശിയായ നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പടെ ജില്ലയില്‍ ചൊവ്വാഴ്ച 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മൂന്നുപേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 25 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചു. 36 പേര്‍ രോഗമുക്തി നേടി.
വിദേശത്ത് നിന്നുമെത്തിയവര്‍
കൊറ്റങ്കര പെരുമ്പുഴ സ്വദേശി(23), ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശി(28) എന്നിവര്‍ യു എ ഇ യില്‍ നിന്നും മൈനാഗപ്പളളി ഇടവനശ്ശേരി സ്വദേശി(40) സൗദിയില്‍ നിന്നും എത്തിയതാണ്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി(26) അരുണാചല്‍ പ്രദേശില്‍ നിന്നും അഞ്ചല്‍ നെടിയറ സ്വദേശി(32) തെലങ്കാനയില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആദിച്ചനല്ലൂര്‍ പ്ലാക്കാട് സ്വദേശി(23), ആദിച്ചനല്ലൂര്‍ പ്ലാക്കാട് സ്വദേശിനി(48), കടയ്ക്കല്‍ ഇരുട്ടുകാട് സ്വദേശികളായ 44, 40 വയസുള്ളവര്‍, കാവനാട് പളളിത്തറ സ്വദേശികളായ 75, 68, 48, 45 വയസുള്ളവര്‍, എഴുകോണ്‍ സ്വദേശി(45), പുന്തലത്താഴം സ്വദേശി(71), കൊല്ലം കോര്‍പ്പറേഷന്‍ കയ്യാലക്കല്‍ സ്വദേശികളായ 54, 26 വയസുള്ളവര്‍, കാവനാട് സ്വദേശി(52), മനയില്‍കുളങ്ങര സ്വദേശി(40), വാളത്തുംഗല്‍ സ്വദേശി(56), നെടുവത്തൂര്‍ അവണൂര്‍ സ്വദേശി(26), പത്തനാപുരം കുണ്ടയം സ്വദേശി(28), പാരിപ്പളളി കിഴക്കനേല സ്വദേശിനി(43), പേരൂര്‍ സ്വദേശിനി(70), മയ്യനാട് നടുവിലക്കര സ്വദേശിനി(25), മൈനാഗപ്പളളി കിഴക്കേക്കര സ്വദേശിനി(41), ക്ലാപ്പന ആയിരംതെങ്ങ് സ്വദേശിനി(36), ചവറ പുതുക്കാട് സ്വദേശിനി(30), കരുനാഗപ്പളളി ഇടക്കുളങ്ങര സ്വദേശി(36)(കൊല്ലം ജില്ലാ ജയില്‍ ഉദ്യോഗസ്ഥന്‍), പന്മന കോലംമുറി സ്വദേശി(29)(നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍).
Post Your Comments