Latest NewsKeralaNews

സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്ത മഴ : നാല് നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട : സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്ത മഴ, നാല് നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു. കിഴക്കന്‍ മലയോരത്തു കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് മണിമല, പമ്പ, അച്ചന്‍കോവില്‍, കല്ലട നദികളില്‍ ജലനിരപ്പുയര്‍ന്നു. ഇടുക്കി- പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയായ പീരുമേട്ടില്‍ കാലാവസ്ഥാ വകുപ്പിന്റെ മാപിനിയില്‍ 14 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. കെഎസ്ഇബിയുടെ മാപിനിയില്‍ കക്കി ഡാം പരിസരത്ത് ചൊവ്വാഴ്ച 15.7 സെന്റിമീറ്ററും പമ്പ ഡാം പ്രദേശത്ത് 14.2 സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തി.

read also : ഇന്ത്യയ്‌ക്കെതിരെ ചൈനയെ കൂട്ടുപിടിച്ച് പാകിസ്ഥാന്റെ പ്രകോപനപരമായ നടപടി : ഇ ജമ്മു കശ്മീര്‍, ലഡാക്ക് തുടങ്ങിയ മേഖലകള്‍ തങ്ങളുടെ ഭാഗമാക്കി പാകിസ്ഥാന്റെ ഭൂപടം

അയിരൂര്‍, കോന്നി മഴമാപിനികളില്‍ ചൊവ്വാഴ്ച രാവിലെ 8ന് അവസാനിച്ച 24 മണിക്കൂറില്‍ വെറും ഒരു സെന്റിമീറ്റര്‍ മാത്രമാണു രേഖപ്പെടുത്തിയത്. ഇതു വ്യക്തമാക്കുന്നതു മലയോരം കേന്ദ്രീകരിച്ചു മഴ ശക്തിപ്പെടുന്ന പ്രവണതയാണ്. വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് മണിമലയാറ്റിലെ കല്ലൂപ്പാറ മാപിനിയില്‍ ചൊവ്വാഴ്ച രാവിലത്തെ കണക്കനുസരിച്ച് ജലനിരപ്പ് 5.06 മീറ്ററായി ഉയര്‍ന്നു. 6 മീറ്ററാണ് അപകട നിരപ്പ്.

ജലനിരപ്പ് ഉയരുകയാണെന്നു കേന്ദ്ര ജല കമ്മിഷന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചു. സംസ്ഥാനത്ത് അപകട നിരപ്പിനോട് അടുക്കുന്ന ആദ്യ നദിയാണ് മണിമലയാര്‍. അപ്പര്‍ കുട്ടനാട്, കുട്ടനാട് മേഖലയില്‍ ജലനിരപ്പ് ഉയരാന്‍ ഇതു കാരണമാകും. മലയോരത്ത് മുന്‍പു മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ അതീവ ശ്രദ്ധ വേണം.

ലാറ്റിലെ തുമ്പമണ്‍ മാപിനിയില്‍ 8.26 മീറ്ററും കല്ലടയാറ്റിലെ പട്ടാഴി മാപിനിയില്‍ 3.57 മീറ്ററും രേഖപ്പെടുത്തി. ഈ 3 നദികളിലും വെള്ളം അപകടകരമായ തോതിലേക്ക് ഉയര്‍ന്നിട്ടില്ലെന്നാണ് ജലകമ്മിഷന്റെ നിഗമനം. കേന്ദ്ര ജലകമ്മിഷന് സംസ്ഥാനത്തെ വിവിധ നദികളില്‍ 38 പ്രളയമാപിനികളാണുള്ളത്. ഇതില്‍ 26 എണ്ണത്തിലും ചൊവ്വാഴ്ച രാവിലത്തെ കണക്കനസരിച്ച് ജലനിരപ്പ് ഉയരുകയാണ്. 8 ഇടത്ത് താഴുന്നു. 4 ഇടത്ത് മാറ്റമില്ല.

പ്രളയസമാന സാഹചര്യം ഒരിടത്തും സംജാതമായിട്ടില്ലെങ്കിലും മഴ തുടര്‍ന്നാല്‍ ഉത്തര കേരളത്തില്‍ പലയിടത്തും ജലനിരപ്പ് വര്‍ധിക്കാനാണു സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button