കൊല്ലം • കൊല്ലം ജില്ലാ ജയിലിലെ 43 അന്തേവാസികളും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയും ഉള്‍പ്പടെ ജില്ലയില്‍ തിങ്കളാഴ്ച 57 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്ത് നിന്നും വന്നതാണ്. 56 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചു. 40 പേര് രോഗമുക്തരായി.
വിദേശത്ത് നിന്നുമെത്തിയവര്‍
തൃക്കോവില്‍വട്ടം പേരയം സ്വദേശി(45) കുവൈറ്റില്‍ നിന്നും എത്തി.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
43 ജയില്‍ അന്തേവാസികള്‍, നീണ്ടകര പുത്തന്‍തുറ സ്വദേശികളായ 3, 76, 84, 30, 9 എന്നീ വയസുള്ളവര്‍, കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനി(40), തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശി(54), ഏരൂര്‍ പത്തടി സ്വദേശി(62), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(22), പുന്തലത്താഴം സ്വദേശി(47), തെന്മല ഉറുകുന്ന് ആണ്ടൂര്‍പച്ച സ്വദേശിനി(19), പുനലൂര്‍ ഇളമ്പല്‍ സ്വദേശി(56), മണ്‍ട്രോതുരുത്ത് സ്വദേശി(29).
രോഗമുക്തി നേടിയവര്‍ 40
ജില്ലയില്‍ തിങ്കളാഴ്ച 40 പേര് കോവിഡ് നെഗറ്റീവായി. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി-7, വാളകം മേഴ്സി ഹോസ്പിറ്റല്‍-7, ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-12, വിളക്കുടി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍-3, ഇളമാട് ഹംദാന്‍-6, ശാസ്താംകോട്ട ബി എം സി-3, കരുനാഗപ്പള്ളി-2 എന്നിങ്ങനെയാണ് രോഗമുക്തരായവര്‍.
Post Your Comments