KeralaLatest NewsNews

ലിറ്ററിന് 900 രൂപ: വിദേശമദ്യമാണെന്ന് പറഞ്ഞ് കബളിപ്പിച്ച് കട്ടൻ ചായ കുപ്പിയിൽ നിറച്ച് വിൽപ്പന

കൊല്ലം: വിദേശമദ്യമാണെന്ന് പറഞ്ഞ് കബളിപ്പിച്ച് കട്ടൻ ചായ കുപ്പിയിൽ നിറച്ച് വിൽപ്പന. അഞ്ചാലുംമൂട് ബാറിന് സമീപത്താണ് സംഭവം. ബാറിൽനിന്ന്‌ മദ്യം വാങ്ങാനെത്തിയ അഞ്ചാലുംമൂട് സ്വദേശികളായ രണ്ട് ചെറുപ്പക്കാരെയാണ് മധ്യവയസ്‌കനായ ഒരാൾ പറ്റിച്ചത്. ഒരാള്‍ കുപ്പിയുമായി ഇവരെ സമീപിച്ചു. കൗണ്ടര്‍ അടയ്ക്കാറായ സമയമായതിനാല്‍ ജീവനക്കാര്‍ മദ്യം പുറത്തുകൊണ്ടുവന്നു നല്‍കുന്നതാകുമെന്നാണ് ചെറുപ്പക്കാര്‍ കരുതിയത്. ലിറ്ററിന് 900 രൂപ നൽകി പോകുകയും ചെയ്‌തു.

Read also: ക്ഷണക്കത്തുകളിൽ സുരക്ഷാ കോഡുകള്‍: കാര്‍ഡ് മറ്റാർക്കും കൈമാറാനാവില്ല: രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് പ്രദേശത്ത് ഒരുക്കുന്നത് അഭൂതപൂര്‍വ്വമായ സുരക്ഷ സജ്ജീകരണങ്ങള്‍

കുപ്പി തുറന്നപ്പോഴാണ് ചതി പറ്റിയതായി മനസിലായത്. സംഭവമറിഞ്ഞ് എക്‌സൈസ് സംഘം സ്ഥലത്തെത്തി ബാറില്‍ പരിശോധന നടത്തി. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ക്ക് കുപ്പി നല്‍കിയയാള്‍ ബാര്‍ ജീവനക്കാരനല്ലെന്ന് തെളിഞ്ഞത്. ദൃശ്യങ്ങളിൽ നിന്ന് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button