ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ കുടുംബത്തിന് ധനസഹായം നൽകി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരണപ്പെട്ട ഡോ. ജോഗീന്ദര്‍ ചൗധരിയുടെ കുടുംബത്തിനാണ് ധനസഹായം നൽകിയത്. കൊവിഡ് രോഗം ബാധിച്ച് മരിച്ച ഡോ. ജോഗീന്ദര്‍ ചൗധരിയുടെ കുടുംബത്തെ കാണുകയും ഒരു കോടി രൂപ ധനസഹായം നല്‍കുകയും ചെയ്തു. ആ കുടുംബത്തിന് സാധ്യമായ സഹായങ്ങളെല്ലം ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സ്വന്തം ജീവന്‍ പോലും നോക്കാതെ രാത്രിയെന്നും പകലെന്നുമില്ലാതെ കൊവിഡ് രോഗികളെ പരിപാലിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകരെന്നും ഇത്തരത്തിലൊരു കൊവിഡ് യോദ്ധാവായിരുന്നു ഡോ. ജോഗീന്ദര്‍ ചൗധരിയെന്നും ആംആദ്മി പാര്‍ട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി. എല്ലാവരുടെയും കഠിനാധ്വാനം മൂലം സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കുറഞ്ഞുവരുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു.
Post Your Comments