Latest NewsIndiaNews

രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിവസേനയുടെ ഒരു കോടി രൂപ സംഭാവന – ഉദ്ധവ് താക്കറെ

ജൂലായ് 27-ന് തന്നെ കൈമാറിയതായും താക്കറെ ട്വീറ്റില്‍ പറയുന്നുണ്ട്.

മുംബൈ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന നല്‍കിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ്.ശിവസേനയുടെ സ്ഥാപകനും തന്റെ പിതാവുമായ ബാല്‍ താക്കറെ ക്ഷേത്ര നിര്‍മാണത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് വാക്കു നല്‍കിയിട്ടുളളതാണെന്നും പണം ജൂലായ് 27-ന് തന്നെ കൈമാറിയതായും താക്കറെ ട്വീറ്റില്‍ പറയുന്നുണ്ട്.

മഹാരാഷ്ട്ര സര്‍ക്കാര്‍ നൂറു ദിവസം പിന്നിട്ടതിന്റെ ഭാഗമായി മാര്‍ച്ചില്‍ ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിച്ചിരുന്നു. ക്ഷേത്ര നിര്‍മാണത്തിനായി ഒരു കോടി രൂപ നല്‍കുമെന്ന് അവിടെ വെച്ച്‌ ഉദ്ധവ് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുമായുളള സഖ്യം ഉപേക്ഷിച്ചെങ്കിലും ഹിന്ദുത്വയോട് തങ്ങളെന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും താക്കറെ വ്യക്തമാക്കി.
അതേസമയം, രമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. അയോധ്യയില്‍ ഓഗസ്റ്റ് 5 ന് ശിലാസ്ഥാപനം നടത്താനുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും.അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി, രാം ലല്ല ക്ഷേത്രം എന്നീ പ്രദേശങ്ങള്‍ മോദി സന്ദര്‍ശിക്കും. പള്ളിക്കായി സ്ഥലം അനുവദിച്ച ഇടവും മോദി സന്ദര്‍ശിക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കായി ക്ഷണിച്ച കാര്യം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് അറിയിച്ചത്. ഉച്ചയോടെയാണ് ഭൂമി പൂജ നടക്കുന്നത്. അതിന് മുമ്ബ് പ്രധാനമന്ത്രി ഹനുമാന്‍ ഗാര്‍ഹി സന്ദര്‍ശിക്കും. 12.15നാണ് ഭൂമി പൂജ നടക്കുക.40 കിലോ ഭാരമുള്ള വെള്ളികല്ലാണ് തടകല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുന്നതെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചിരുന്നു. തറക്കല്ലിടല്‍ ചടങ്ങിന് മൂന്ന് ദിവസം മുമ്ബ് തന്നെ പൂജകള്‍ ആരംഭിക്കും.

shortlink

Post Your Comments


Back to top button