മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ബോളിവുഡ് നടന്‍ സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് മൂന്ന് കാര്യങ്ങളെന്ന് പോലീസ്. സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന മുതിര്‍ന്ന പോലീസുകാരനാണ് ഇ്ക്കാര്യം പുറത്തുവിട്ടത്. സുശാന്ത് ആദ്യം ഗൂഗിളില്‍ തിരഞ്ഞത് സ്വന്തം പേരാണ്. രണ്ടാമത് മുന്‍ മാനേജര്‍ ദിഷ സാലിയാനെക്കുറിച്ച്. ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞതും ദിഷയെക്കുറിച്ചെന്നാണ് പോലീസ് പറയുന്നത്.മൂന്നാമത് ഒരു മനോരോഗത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. കലിന ഫോറന്‍സിക് ലാബില്‍ സുശന്തിന്റെ മൊബൈല്‍ ഫോണും ലാപ്പടോപ്പും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
ജൂണ്‍ 14 ന് മരിക്കുന്നതിന് മണിക്കുറുകള്‍ക്ക് മുമ്പ് സുശാന്ത് സ്വന്തം പേര് ഗൂഗിളില്‍ തിരഞ്ഞിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ജി എസ്ടിക്ക് വേണ്ടി 2.8 കോടി നല്‍കിയതാണ് ഏറ്റവും വലിയ ട്രാന്‍ഫറെന്നും പോലീസ് കണ്ടെത്തി.
സുശാന്ത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 40 പേരുടെ മൊഴികളാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിഷയുടെ മരണണവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും സുശാന്ത് അറിഞ്ഞിരുന്നുവെന്ന് പോലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ മാദ്ധ്യമങ്ങളില്‍ വരുമെന്ന് സുശാന്ത് ഭയപ്പെട്ടിരുന്നു. ഇതാകാം ഇന്റെര്‍നെറ്റില്‍ ഇവ തിരയാനുള്ള കാരണമായി പോലീസ് വിലയിരുത്തുന്നത്. സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുമ്പ് ജൂണ്‍ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍ നിന്നു വീണു മരിച നിലയിലാണു ദിഷയെ കണ്ടെത്തിയത്.
Post Your Comments