തിരുവനന്തപുരം: അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹക്കുറ്റത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. സോളാര്‍ കേസിലെ പോലെ ജുഡീഷ്യല്‍ കമ്മീഷനെ വയ്ക്കാന്‍ തയാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് നേതാക്കള്‍ നടത്തുന്ന ‘സ്പീക്ക് അപ്പ് കേരള’ സത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി നിരോധന വകുപ്പ് സംസ്ഥാനത്ത് അഴിമതിയ്ക്ക് കൂട്ടു നില്‍ക്കുന്നുവെന്നും വിജിലന്‍സും പൊലീസ് ഇന്റലിജന്‍സും പിരിച്ചുവിടണമെന്നും മുഖ്യമന്ത്രി രാജിവച്ച് സി.ബി.ഐ അന്വേഷണം നേരിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നാടുഭരിക്കുന്ന ആള്‍ക്ക് സ്വന്തം ഓഫീസ് ഭരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ല. എന്‍.ഐ.എ അന്വേഷണത്തെ നിസാരവത്കരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ എല്ലാ കരാറുകളും സി.ബി.ഐ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ അഴിമതി ചെയ്യുന്നത് കഴിവ് കെട്ട ഭരണമായതിനാലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ട് എന്ന് വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം മുഖ്യമന്ത്രിയുടെ നാവും കണ്ണുമായി പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചത്. സെക്രട്ടറിയേറ്റില്‍ വരെ എന്‍.ഐ.എ എത്തി. മുഖ്യമന്ത്രിയുടെ ഓഫീലേക്ക് ഏതുനിമിഷവും അന്വേഷണം എത്താം. മുഖ്യമന്ത്രിയുടെ ഓഫീലേക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം എത്തുക എന്നൊരു സംഭവം രാജ്യത്ത് മറ്റെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
Post Your Comments