KeralaLatest NewsNewsIndia

രക്ഷാ ബന്ധന്‍ ദിനത്തില്‍ സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി

സുഷമ തനിക്ക് സഹോദരിയാണെന്ന്

ന്യൂഡല്‍ഹി: രക്ഷാ ബന്ധന്‍ ദിനത്തില്‍ മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതിയുടെ കൈയ്യില്‍ സുഷമ സ്വരാജ് രക്ഷാ ബന്ധന്‍ കെട്ടുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.

എല്ലാവര്‍ഷവും രക്ഷാ ബന്ധന് സുഷമ സ്വരാജ് വെങ്കയ്യ നായിഡുവിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് ചടങ്ങില്‍ പങ്കെടുത്തിരുന്നു. സുഷമ തനിക്ക് സഹോദരിയാണെന്ന് കഴിഞ്ഞ വര്‍ഷം സുഷമയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കൊണ്ടു വെങ്കയ്യ നായിഡു രാജ്യസഭയില്‍ പ്രസംഗിച്ചത്.

2019 ഓഗസ്റ്റ് 6ന് രക്ഷാ ബന്ധന്‍ ദിനത്തിന് ദിവസങ്ങള്‍ക്ക് മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു സുഷമ സ്വരാജിന്റെ അപ്രതീക്ഷിത മരണം.

shortlink

Post Your Comments


Back to top button