കൊച്ചി : സ്വര്‍ണക്കടത്തിന് പുറമേ സ്വപ്ന സുരേഷിൻറെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. യു.എ.ഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ സംസ്ഥാനത്ത് നടത്തിയ ഭവന നിര്‍മ്മാണ പദ്ധതികളിലും ഇടനിലക്കാരിയായി നിന്ന് സ്വപ്ന സരേഷ് കോടികള്‍ കൈപ്പറ്റിയെന്നാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം കണ്ടെത്തിയത്. കേരളത്തിലെ ഭവന നിര്‍മ്മാണത്തിനായി യുഎഇയിലെ സന്നദ്ധ സംഘടന നല്‍കിയ സഹായത്തിലാണ് സ്വപ്‌നയും കൂട്ടരും വെട്ടിപ്പു നടത്തിയത്, ഇത് ഏകദേശം 20 കോടിയോളം വരുമെന്നാണ് കണക്ക്.
1.38 കോടി രൂപ മാത്രമാണ് ഇടനിലക്കാരിയായ കമ്മിഷന്‍ വകയില്‍ താന്‍ കൈപ്പറ്റിയെന്ന മൊഴിയാണ് സ്വപ്‌ന കസ്‌റ്റംസിന് നല്‍കിയിരിക്കുന്നത്. ഈ തുക എവിടെയെന്ന ചോദ്യത്തിന് സ്വപ്ന മറുപടി നല്‍കിയില്ല. മറ്റ് ചില ഇടപാടുകളിലും യു.എ.ഇയില്‍ നിന്ന് പണമെത്തിയതായും സ്വപ്ന സമ്മതിച്ചു. കമ്മിഷനില്‍ ഒരു വിഹിതം യു.എ.ഇ കോണ്‍സലേറ്റ് ജനറിലും അറ്റാഷെയ്ക്കും കൈമാറിയെന്നും മൊഴിയിൽ പറയുന്നു. പല തവണയായി 1,85,000 ഡോളറാണ് (ഒരു കോടി 39 ലക്ഷം) കമ്മിഷനായി സ്വപ്നയ്ക്ക് ലഭിച്ചത്. തുക അക്കൗണ്ടില്‍ എത്തിയിരുന്നതായും കസ്റ്റംസ് വ്യക്തമാക്കി. തലസ്ഥാനത്തെ ബാങ്ക് ലോക്കറില്‍ നിന്ന് എന്‍.ഐ.എ പിടിച്ചെടുത്ത ഒരു കോടി രൂപ കമ്മിഷനായി ലഭിച്ചതല്ലെന്ന് സ്വപ്ന നേരത്തെ വ്യക്തമാക്കിയതായിരുന്നു. അതിനാൽ സ്വപ്നയുടെ ദുരൂഹ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് കസ്റ്റംസ് കത്ത് നല്‍കിയിട്ടുണ്ട്. വാല കള്ളപ്പണ ഇടപാടുകളെക്കുറിച്ചും എന്‍ഫോഴ്സ്‌മെന്റ് അന്വേഷണം ആരംഭിച്ചു.
കോടിക്കണക്കിന് രൂപ കണക്കില്‍പ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഴി ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സഹായം തേടിയത്. തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഭവനനിര്‍മ്മാണ പദ്ധതികളുടെ നടത്തിപ്പ് ചുമതലക്കാരിയായിരുന്നു സ്വപ്ന, സഹായിയായി സരിത്തും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ആദ്യഘട്ടമെന്ന നിലയില്‍ യു എ ഇ യിലെ സന്നദ്ധ സംഘടന 20 കോടി രൂപയാണ് നല്‍കിയത്. വീടുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്നതായിരുന്നു പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സര്‍ക്കാരുമായി ധാരാണപത്രവും സംഘടന ഒപ്പുവച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്ത് എത്ര വീടുകളാണ് ഈ പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കിയെന്നത് വ്യക്തമല്ലായിരുന്നു. ഒരു വീട് പൂര്‍ത്തിയാകുമ്ബോള്‍ നിര്‍മ്മാണച്ചെലവിന് ആനുപാതികമായാണ് കമ്മിഷന്‍. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെയും വിളിച്ചുവരുത്തി സ്വപ്നയുടെ അക്കൗണ്ടിലെത്തിയ പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. സ്വപ്ന പണം എന്തിന് ഉപയോഗിച്ചുവെന്നും കണ്ടെത്തേണ്ടതുണ്ട് . ബിനാമി ഇടപാടുകളും പരിശോധിക്കും
Post Your Comments