അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് കെ മുരളീധരന് എംപി. പള്ളി പൊളിച്ച് ക്ഷേത്രം നിര്‍മ്മിക്കുന്നതിനോടാണ് എതിര്‍പ്പെന്നും കെ മുരളീധരന് പ്രതികരിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നയം വ്യക്തമാക്കേണ്ടത് സോണിയാ ഗാന്ധിയാണ്, മറ്റാരുടെയും വാക്കുകള്‍ മുഖവിലയ്ക്കെടുക്കേണ്ട കാര്യമില്ലെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് അറിയാന്‍ ലീഗ് കാത്തിരിക്കുകയാണെന്ന് എംകെ മുനീര്‍ പ്രതികരിച്ചു. മതേതര നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ആഗസ്റ്റ് 5ന് രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമി പൂജ നടക്കാനിരിക്കെയാണ് നേതാക്കളുടെ പ്രതികരണം.
Post Your Comments