ഗാസ: പലസ്തീന്‍ ഭൂപ്രദേശമായ ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം. പലസ്തീന്‍ പോരാട്ട സംഘടനയായ ഹമാസിന് കീഴിലുള്ള ഗാസയിലെ പ്രദേശങ്ങളിലാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.
ഹമാസിനെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണം ഇസ്രായേല്‍ സേന സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇസ്രായേല്‍ വ്യക്തമായ കടന്നുകയറ്റമാണ് നടത്തിയതെന്ന് ഹമാസ് പ്രതികരിച്ചു. ശത്രുവിനെതിരെ ശക്തമായ പോരാട്ടം തുടരുന്നത് നയത്തിന്റെ ഭാഗമാണെന്നും ജനങ്ങളുടെ ചെറുത്തുനില്‍പ്പാണിതെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
1967ല്‍ ആറു ദിവസം നീണ്ട യുദ്ധത്തിലാണ് ഈജിപ്തിന്റ കൈയ്യില്‍ നിന്ന് ഇസ്രായേല്‍ ഗാസ തുരുത്ത് പിടിച്ചെടുത്തത്. 2005ല്‍ ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച ഇസ്രായേല്‍, അവിടെ നടത്തിയ കടന്നുകയറ്റം അവസാനിപ്പിച്ചിരുന്നു.
Post Your Comments