COVID 19KeralaLatest NewsNews

അമിത് ഷായ്ക്ക് കൊറോണ ഇന്ത്യയിലെ മുസ്ലീങ്ങളെ തുരത്താൻ ശ്രമിച്ചത് അള്ളാഹു കൊടുത്ത മറുപടിയെന്ന് ഇസ്ലാമിക് യൂട്യൂബ് ചാനല്‍

തിരുവനന്തപുരം • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊറോണ വൈറസ് രോഗം (കോവിഡ് 19) ബാധിച്ചത് ഇന്ത്യയിലെ മുസ്ലീങ്ങളെ തുരത്താൻ ശ്രമിച്ചത് അള്ളാഹു കൊടുത്ത മറുപടിയെന്ന് ഇസ്ലാമിക് യൂട്യൂബ് ചാനല്‍. ഇസ്ലാമിക് ടെക് ഓണ്‍ലൈന്‍ എന്ന ചാനലിലാണ് ഇത്തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന് ഇന്ത്യയില്‍ നിന്ന് മുസ്ലിങ്ങളെ തുരത്തിയോടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. പിന്നീട് കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവന്‍ വേട്ടയാടിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ പറഞ്ഞവര്‍ അവസാനം നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങരുതെന്ന് നിയമം കൊണ്ടുവരുന്നു. ഇവിടെയാണ് അള്ളാഹുവിന്റെ മഹത്വമെന്നും വീഡിയോയില്‍ പറയുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ക്യാന്‍സര്‍ ബാധിച്ചു കിടക്കുന്ന ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് താക്കൂറിന്റെ ചിത്രങ്ങള്‍ നാം എല്ലാവരും കണ്ടതാണ്. ഈ ലോകം ആര്‍ക്കും ശാശ്വതമല്ല. ഇത് ഒരു തിരിച്ചറിവാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അള്ളാഹു ഇസ്ലാമിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച നീചന്മാരായ ഭരണാധികാരികള്‍ക്ക് കൊടുത്ത ശിക്ഷയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള വലിയ ഒരു തിരിച്ചറിവാണിതെന്നും വീഡിയോ പറയുന്നു.

പ്രതിഷേധം ഉണ്ടാകുമെന്ന് അറിയാവുന്നതിനാല്‍ കമന്റ് ബോക്സ് പൂട്ടിയാണ് ചാനല്‍ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button