COVID 19Latest NewsIndiaNews

അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നു: പ്രധാനമന്ത്രി ക്വാറന്റൈനില്‍ പോകണോ എന്ന കാര്യത്തില്‍ ഓഫീസിന്റെ പ്രതികരണം

ന്യൂഡല്‍ഹി • ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുൾപ്പെടെ എല്ലാ ഉന്നത മന്ത്രിമാരും പങ്കെടുത്ത മന്ത്രിസഭാ യോഗത്തിൽ 55 കാരനായ ഷാ പങ്കെടുത്തു. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച നിർണായക യോഗത്തിൽ സാമൂഹിക അകലം ഉൾപ്പെടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. ശരീര ഊഷ്മാവ് പരിശോധിക്കലിന് പുറമേ ആരോഗ്യസേതു ആപ്പ് പരിശോധന, സാമൂഹിക അകലം തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മന്ത്രിസഭായോഗം ചേര്‍ന്നതെന്നും പ്രധാനമന്ത്രി ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിപുലമായ കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ് നടത്തുമെന്നും മന്ത്രിയുമായി സമ്പർക്കം പുലർത്തിയഎല്ലാവരും സ്വയം ഐസൊലേറ്റ് ചെയ്യേണ്ടി വരുമെന്നും വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചതായി അറിയിച്ചു. അണ്‍ലോക്ക് മൂന്നുമായി ബന്ധപ്പെട്ട് ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗങ്ങളും അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. ദിവസവും രാവിലെയും ഉച്ചയ്ക്കും അമിത് ഷാ ഉദ്യോഗസ്ഥരുമായും തന്റെ സ്റ്റാഫുമായും കൂടിക്കാഴ്ച നടത്താറുണ്ട്. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന ആഭ്യന്തരസഹമന്ത്രിമാരായ ജി.കിഷന്‍ റെഡ്ഢി, നിത്യാനന്ദ് റായ് , ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോട് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പ്രധാനമന്ത്രി മോദിയുടെ മിക്ക മീറ്റിംഗുകളും ഇപ്പോൾ ഓൺലൈനിൽ നടക്കുന്നുണ്ടെങ്കിലും കാബിനറ്റ് മീറ്റിംഗുകൾ വെർച്വൽ അല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ കർശനമായ കൊറോണ വൈറസ് പ്രോട്ടോക്കോൾ ഉണ്ടെന്നും നിര്‍ബന്ധിത താപനില പരിശോധനയ്ക്ക് പുറമേ, ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗവും അധിക നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ വ്യകതമാക്കി. പരിസരത്ത് കാറുകളുടെ ഉപയോഗം വിലക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മിക്ക മീറ്റിംഗുകളും ഇപ്പോൾ ഓൺലൈനിലാണ് നടക്കുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button