KeralaLatest NewsNews

കണ്ണൂരില്‍ സ്വർണ്ണപ്പണയ വെട്ടിപ്പുനടത്തിയ സി പി എം ജില്ലാ നേതാവിന്റെ മകനെ പുറത്താക്കി,

സ്വര്‍ണപണയ തട്ടിപ്പ് വിവാദമായതോടെ സി പി എം വെട്ടിലായി

കൊട്ടിയൂര്‍ ഇരിട്ടി പായത്ത് ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവ് സാമൂഹ്യപെന്‍ഷന്‍ തട്ടിയ വിവാദം ശമിക്കുന്നതിനു മുന്‍പെ ഡി വൈ എഫ് ഐ നേതാവ് നടത്തിയ സ്വര്‍ണപണയ തട്ടിപ്പ് വിവാദമായതോടെ സി പി എം വെട്ടിലായി. ക്രമക്കേട് നടത്തിയ ബാങ്കു ജീവനക്കാരന്‍ സി പി എം ജില്ലാനേതാവിന്റെ മകന്‍ കൂടിയാണ്. പാര്‍ട്ടിയിലും പുറത്തും ഈക്കാര്യം ചൂടേറിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് ബാങ്കു ജീവനക്കാരനെ അന്വേഷണവിധയേമായി പുറത്താക്കിയിട്ടുണ്ടെങ്കിലും മറ്റു നടപടിയൊന്നും സ്വീകരിക്കാന്‍ ഭരണ സമിതി തയ്യാറായിട്ടില്ല.

കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകത്തിനടുത്തെ കൊളക്കാട് സര്‍വീസ് സഹകരണ ബാങ്കിലാണ് വന്‍വെട്ടിപ്പ് നടന്നതായി തെളിഞ്ഞത്. സി പി എം നിയന്ത്രണത്തിലുള്ള ഭരണസമിതി ഭരിക്കുന്ന ബാങ്കാണിത്. സ്വര്‍ണപണയ തട്ടിപ്പു നടത്തിയ സി പി എം നേതാവിന്റെ മകനും ബാങ്ക് ജീവനക്കാരനുമായ വി പി ബനേഷിനെ ബാങ്ക് ഭരണ സമിതി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സി പി എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം വി ജി പത്മനാഭന്റെ മകനാണ് ബനേഷ്.

ഡി വൈ എഫ് ഐ നേതാവു കൂടിയായ ബനേഷ് സ്വര്‍ണപണയം മറയാക്കിയാണ് തട്ടിപ്പു നടത്തിയത്. ബാങ്ക് ഭരണസമിതി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഏഴു ലക്ഷത്തിന്റെ തട്ടിപ്പു നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ 25 ലക്ഷം രൂപയുടെ വെട്ടിപ്പ് ഇവിടെ നടന്നതായി ആരോപണമുണ്ട്. ഇടപാടുകാര്‍ പണയം വെച്ച സ്വര്‍ണമെടുത്ത് ബാങ്ക് ക്ലര്‍ക്കു കൂടിയായ ബനേഷ് മറ്റാളുകളുടെ പേരില്‍ വീണ്ടും പണയംവെച്ചാണ് തട്ടിപ്പു നടത്തിക്കൊണ്ടിരുന്നത്. നിരവധിയാളുകളുടെ സ്വര്‍ണം ഇത്തരത്തില്‍ മാറ്റിവച്ചിട്ടുണ്ടെന്നാണ് സൂചന.

ബാങ്കില്‍ നിന്നും പണയ സ്വര്‍ണമെടുക്കാനെത്തിയവരില്‍ ചിലര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ബാങ്ക് ഭരണസമിതി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. നഷ്ടപ്പെട്ട പണം തിരിച്ചടപ്പിച്ച്‌ വീണ്ടും സി പി എം നേതാവിന്റെ മകനെ സര്‍വീസില്‍ തിരിച്ചെടുക്കാനാണ് നീക്കമെന്നു അറിയുന്നു. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button