ലണ്ടൻ : ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ, വീണ്ടും വിജയം കൊയ്ത് മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ. പോൾ പൊസിഷനിൽ തുടങ്ങിയ ഹാമിൾട്ടൺ അവസാനലാപ്പുകളിൽ ടയറുകൾക്ക് നേരിട്ട പ്രശ്നങ്ങൾ മറികടന്നാണ് വിജയം നേടിയെടുത്തത്. പഞ്ചറായ ടയറുമായാണ് അവസാന ലാപ്പില്‍ ലൂയിസ് ഹാമിൾട്ടണ് പങ്കെടുത്തത്. സിൽവർസ്റ്റോണ്‍ സർക്യൂട്ടിൽ ഏഴാം തവണയാണ് ഹാമിൾട്ടൻ ജയിച്ചത്. ബ്രിട്ടീഷ് ഗ്രാന്റ് പ്രീ റെക്കോർഡും ഇതുതന്നെ, കൂടാതെ ഈ വിജയത്തോടെ ഫെറാറിയുടെ മൈക്കൽ ഷൂമാക്കറിന്റെ റിക്കാർഡിന് ഒപ്പമെത്താനും ലൂയിസ് ഹാമിൽട്ടണ് സാധിച്ചു.
Home ❤️? #BritishGP pic.twitter.com/8WqrcKLn8R
— Mercedes-AMG PETRONAS F1 Team (@MercedesAMGF1) August 2, 2020
That last lap almost had me ? We still got this ?? I can’t express how grateful I am to all the fans, and to my incredible team. To think this is the 7th home win is just insane. Thanks for the positive energy everyone, we did this together. #BritishGP #TeamLH #StillWeRise @F1 pic.twitter.com/PyAPZ6SZrI
— Lewis Hamilton (@LewisHamilton) August 2, 2020
റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ , ഫെറാരിയുടെ ചാള്‍സ് ലെക്ലെര്‍ക്ക് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. അതേസമയം സീസണിൽ രണ്ടാമതുള്ള മെഴ്സിഡസിലെ തന്നെ സഹ ഡ്രൈവർ വെട്ടോറി ബോട്ടാസ് 11മതായാണ് മത്സരം അവസാനിപ്പിച്ചത്. ബോട്ടാസിനും ടയറുകളിലെ തകരാറാണ് തിരിച്ചടിയായത്.
Post Your Comments