KeralaLatest NewsIndiaNews

ശല്യക്കാരെ ഭയക്കേണ്ട; വാട്‌സ്‌ആപ്പ് ‘മ്യൂട്ട് ആൾവേസ് ഓപ്ഷന്‍ എത്തുന്നു

വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ മ്യൂട്ട് ചെയ്യാനുളള സംവിധാനം നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്

മ്യൂട്ട് നോട്ടിഫിക്കേഷന്‍ മെച്ചപ്പെടുത്തുന്നതിനായി മ്യുട്ട് ആൾവേസ് എന്ന ഓപ്ഷന്‍ കൊണ്ടുവരാന്‍ വാട്ട്സ്‌ആപ്പ് . ഒരു പ്രത്യേക ചാറ്റില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ വരുന്ന നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കി നിര്‍ത്തുവാന്‍ ഈ പുതിയ സവിശേഷത നിങ്ങളെ സഹായിക്കും. വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള നോട്ടിഫിക്കേഷനുകളുടെ ശല്യമില്ലാതിരിക്കാന്‍ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ മ്യൂട്ട് ചെയ്യാനുളള സംവിധാനം നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.

ആന്‍ഡ്രോയ്ഡിനായുള്ള വാട്ട്സ്‌ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പുകളിലൊന്നില്‍ (പതിപ്പ് 2.20.197.3) മ്യുട്ട് ആല്‍വേസ് ഓപ്ഷനെക്കുറിച്ചുള്ള റഫറന്‍സുകള്‍ ഉള്‍പ്പെടുന്നുവെന്ന് വാട്ട്സ്‌ആപ്പ് ബീറ്റ ട്രാക്കര്‍ ബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. നമുക്ക് ഗ്രൂപ്പ് വിട്ട് പോകാനാകാത്ത ഘട്ടത്തിലും നിരന്തരം ശല്യം മാത്രമുളള ഗ്രൂപ്പുകളിലെ മെസേജുകള്‍ കാണാതിരിക്കാനും എന്നെന്നേക്കും ഗ്രൂപ്പ് മെസേജുകള്‍ മ്യൂട്ട് ചെയ്യാനാണ് പുതിയ സവിശേഷതയിലൂടെ സാധിക്കുക.

പുതിയ സവിശേഷത ഉള്‍പ്പെടുത്തുമ്പോൾ എട്ട് മണിക്കൂര്‍, ഒരാഴ്ച എന്നീ ഒപ്ഷനുകള്‍ക്ക് പിന്നാലെ ആള്‍വേയ്‌സ് എന്ന ഓപ്ഷനായാണ് എന്നന്നേക്കും മ്യൂട്ട് ചെയ്യാനുളള ഓപ്ഷനുളളത്. എല്ലായ്പ്പോഴും ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഒരു പ്രത്യേക കോണ്‍ടാക്റ്റില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ അറിയിപ്പുകള്‍ ശാശ്വതമായി മ്യൂട്ട് ചെയ്തതിനു ശേഷവും, ആ അക്കൗണ്ടില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ നിങ്ങള്‍ക്ക് ലഭിച്ച പുതിയ സന്ദേശങ്ങള്‍ നിങ്ങളുടെ വാട്ട്സ്‌ആപ്പില്‍ ദൃശ്യമാകുന്നതും തുടരും.

shortlink

Post Your Comments


Back to top button