COVID 19KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി : വി.മുരളീധരന്റെ ഉപവാസം അവസാനിച്ചു

ന്യൂഡൽഹി: ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര വിദേശ-പാർലമെൻ്ററികാര്യ സഹമന്ത്രി വി.മുരളീധരൻ നടത്തിയ ഉപവാസം സമാപിച്ചു. ബിജെപി അഖിലേന്ത്യാ സെക്രട്ടറി ആർ.പി സിംഗ് നാരങ്ങനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. ഇതോടനുബന്ധിച്ച് സമരത്തിന് അഭിവാദ്യം അർപ്പിച്ച് കൊല്ലത്ത് നടന്ന വെർച്ച്വൽ റാലി ദേശീയ നിർവാഹക സമിതി അംഗം പി.കെ ക്യഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാർ രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള ഭീകരരും സ്വർണ്ണക്കടത്തുകാരും നിയന്ത്രിക്കുന്ന വെർച്ച്വൽ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വർണ്ണക്കടത്ത് വിഷയം വഴിതിരിച്ച് വിടാനാണ് സി.പി.എം ശ്രമിച്ചതെന്ന് മറുപടി പ്രസംഗത്തിൽ വി.മുരളീധരൻ പറഞ്ഞു. ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് സ്ഥാപിച്ച് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്നമായി ഇത് മാറ്റി സ്വർണ്ണം കടത്തിയവരെയും കിട്ടിയവരെയും രക്ഷിക്കാനാണ് സി.പി.എം തുടക്കം മുതലേ ശ്രമിച്ചത്. അങ്ങനെയാവുമ്പോൾ യു.എ.ഇ ഭരണകൂടത്തിൻ്റെ തലയിലിട്ട് രക്ഷപ്പെടാമെന്ന് അവർ കണക്കുകൂട്ടി. കള്ളക്കടത്തുകാരിയെ നാല് ദിവസം സംരക്ഷിച്ചത് അന്വേഷണ ഏജൻസിക്ക് മുമ്പിൽ എന്തൊക്കെ കള്ളം പറയാം എന്ന് പഠിപ്പിക്കാൻ വേണ്ടിയാണ്. സി.പി.എം പറയുന്ന പോലെ തന്നെ അറ്റാഷെയാണ് എല്ലാത്തിനും പിന്നിലെന്ന് സ്വപ്ന പറഞ്ഞത് ഇതിൻ്റെ തെളിവാണെന്നും മുരളീധരൻ പറഞ്ഞു. കൊല്ലം ജില്ലാപ്രസിഡൻ്റ് ബി.ബി ഗോപകുമാർ വെർച്ച്വൽ റാലിയിൽ അദ്ധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button