COVID 19KeralaLatest NewsNews

യു.എ.ഇയില്‍ 254 പേര്‍ക്ക് കൂടി കോവിഡ് 19 : മോസ്കുകളുടെ ശേഷി 50% ആയി ഉയര്‍ത്തുന്നു; ‘പുതിയ സാധാരണ’ ജീവിതത്തിലേക്ക് യു.എ.ഇ

അബുദാബി • യു.എ.ഇയില്‍ ശനിയാഴ്ച കോവിഡ് 19 ന്റെ 254 പുതിയ കേസുകള്‍ കൂടി ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 346 പേര്‍ക്ക് രോഗം ഭേദമായി. 43,268 അധിക ടെസ്റ്റുകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

ശനിയാഴ്ചയും പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഓഗസ്റ്റ് ഒന്നിന് മൊത്തം കേസുകളുടെ എണ്ണം 60,760 ആണ്. 54,255 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 351 ആയി തുടരുന്നു.

നിലവില്‍ 6,154 സജീവ കേസുകളാണ് യു.എ.ഇയിലുള്ളത്.

കൊറോണ വ്യാപനം ഏറെക്കുറെ നിയന്ത്രണ വിധേയമാക്കിയ യു.എ.ഇ ‘പുതിയ സാധാരണ’ (New Normal) ജീവിതത്തിലേക്ക് കടക്കുകയാണ് യു.എ.ഇ.

നാല് ദിവസത്തെ ബലിപെരുന്നാള്‍ ഇടവേളയ്ക്ക് ശേഷം രാജ്യം വീണ്ടും തുറക്കുമ്പോൾ നാളെ (ഓഗസ്റ്റ് 3) മുതൽ യു.എ.ഇയിലെ പള്ളികൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ കഴിയും.

ജൂലൈ ഒന്നിന് പള്ളികൾ വീണ്ടും തുറന്നപ്പോൾ മുതൽ 30 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്.

വിശ്വാസികള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. നേരത്തെ അത് മൂന്ന് മീറ്ററായിരുന്നു.

ബാങ്ക് വിളിയും (ആസാൻ) പ്രാർത്ഥനയും (സലാ) തമ്മിലുള്ള ദൂരം 10 മിനിറ്റായി വർദ്ധിപ്പിക്കും, മഗ്‌രിബ് (സൂര്യാസ്തമയ പ്രാർത്ഥന) പ്രാര്‍ത്ഥനയ്ക്കിടയിലെ വിടവ് മാത്രം അഞ്ച് മിനിറ്റായിരിക്കും.

ജൂലൈയിൽ നടന്ന ഒരു വെർച്വൽ പ്രസ് ബ്രീഫിംഗിനിടെയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്.

കോവിഡ് 19 ല്‍ നിന്നുള്ള സുരക്ഷയ്ക്കായി മുമ്പ് അധികൃതർ പ്രഖ്യാപിച്ച മറ്റെല്ലാ മുൻകരുതൽ നടപടികളും നിലനിൽക്കും. ഫേസ്മാസ്കുകള്‍ നിര്‍ബന്ധമായും ധരിക്കണം. ആരാധകർ സ്വന്തം പ്രാർത്ഥന പായകൾ പള്ളികളിലേക്ക് കൊണ്ടുവരണം. അംഗശുദ്ധി വരുത്തല്‍ വീടുകളില്‍ നടത്തണം. പ്രധാന പ്രാർത്ഥനകൾക്കായി മാത്രം പള്ളി ഉപയോഗിക്കണം. പ്രായമായവർ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ സ്വന്തം സുരക്ഷയ്ക്കായി വീടുകളില്‍ തന്നെ പ്രാര്‍ത്ഥന തുടരണം എന്നിവയാണ് പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button