
മലപ്പുറം : വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ താനൂർ പോലീസ് അറസ്റ്റുചെയ്തു. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയും ലോറി ഡ്രൈവറുമായ ജോമോനാണ് (36) അറസ്റ്റിലായത്.
ജൂലായ് 25- നാണ് സംഭവം നടന്നത്. പുലർച്ചെ താനൂരിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഇയാൾ 60 വയസ്സുകാരിയെ കണ്ടത്. തുടർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വയോധിക ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് താനൂർ പോലീസ് പ്രതിയെ പിടികൂടിയത്.
എറണാകുളം മുതൽ കോഴിക്കോട് കുന്ദമംഗലം വരെയുള്ള സി.സി.ടി.വികളാണ് പരിശോധിച്ചത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments