
മലപ്പുറം: വനിത മെമ്പറാണെന്ന വ്യാജേന വാടസ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയച്ച പ്രതി പിടിയില്‍. മലപ്പുറം താനൂര്‍ സ്വദേശിയായ റിജാസ് എന്നയാളെയാണ് പൂക്കോടുപാടം പൊലീസ് അറസ്റ്റ് ചെയ്തത്.എടക്കര, പോത്തുകല്ല്,
കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കാണ് പ്രതി അശ്ലീല വീഡിയോകള്‍ അയച്ചിരുന്നത്. ഇവരുടെ നമ്പറുകള്‍ പഞ്ചായത്തിന്റെ വെബ് സൈറ്റില്‍ കയറിയാണ് പ്രതി ശേഖരിച്ചത്.
രാജസ്ഥാന്‍ സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്പറുപയോഗിച്ചാണ് ഇയാള്‍ ഇത്തരത്തിലുള്ള കുറ്റകൃത്യം നടത്തിയിരുന്നത്. ഫോണ്‍ നമ്പറില്‍ നിന്ന് മറ്റാരെയും വിളിക്കാത്തതും പ്രതിയെ പിടികൂടുന്നതിന് പൊലീസിന് പ്രയാസകരമായി.
Post Your Comments