Latest NewsNewsInternational

ഐ.എസ് നേതാവിനെ വധിച്ചു

ന്യൂഡല്‍ഹി • ഐ.എസിന്റെ ഖൊറാസാൻ ശാഖയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി അസദുല്ല ഒറക്സായിയെ കൊലപ്പെടുത്തിയതായി അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍.ഡി.എസ്) അറിയിച്ചു.

എന്‍.ഡി.എസിന്റെ പ്രത്യേക യൂണിറ്റ് നടത്തിയ ഓപ്പറേഷനിലാണ് പാകിസ്ഥാനിലെ അഖേൽ ഒറക്സായി ഏജൻസി സ്വദേശിയായ അസദുള്ള ഒറക്സായി എന്നറിയപ്പെടുന്ന സിയൗറഹ്മാനെ വധിച്ചതെന്ന് എൻ‌.ഡി.‌എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അഫ്ഗാനില്‍ നടന്ന നിരവധി മാരകമായ ആക്രമണങ്ങളില്‍ ഒറക്സായി പങ്കുവഹിച്ചിരുന്നു.

“തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ ഒരു പ്രധാന പങ്കാളിയാണെന്നും എവിടെയും തീവ്രവാദികളുടെ വേരുകൾ തകർക്കുമെന്നും അഫ്ഗാനിസ്ഥാന്റെ പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികൾ ഓർമ്മിക്കേണ്ടതാണ്,” – എൻ‌.ഡി‌.എസ് പ്രസ്താവന പറയുന്നു.

ഏപ്രിൽ 4 ന്, എന്‍.ഡി.എസ് നടത്തിയ പ്രത്യേക ദൗത്യത്തില്‍ ഐ.എസിന്റെ ഖൊറാസാൻ ബ്രാഞ്ചിന്റെ മേധാവിയായ അസ്ലം ഫാറൂഖി എന്നറിയപ്പെടുന്ന അബ്ദുള്ള ഒറക്സായി, ഖാരി സാഹിദ്, അബു തലാഹ എന്നറിയപ്പെടുന്ന സൈഫുല്ല എന്നിവരുൾപ്പെടെ 19 ഡാഷ് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി എൻ‌.ഡി‌.എസ് പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button