KeralaLatest NewsNews

സ്വർണ്ണക്കടത്ത് കേസ്:കൈവെട്ടുകേസിൽ പ്രതിയായിരുന്ന മുഹമ്മദ് അലി അറസ്റ്റിലാകുന്നത് തമിഴ്നാട്ടിൽ നിന്ന്

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായത് ആറുപേരാണ്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം പത്ത് ആയി.എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ജലാൽ, മലപ്പുറം വേങ്ങര സ്വദേശി സയ്യീദ് അലവി എന്നിവരെ ജൂലൈ മുപ്പതിന് പിടികൂടിയതായി എൻഐഎ വാർത്താക്കുറിപ്പിൽ പറയുന്നു. സ്വർണക്കടത്ത് കേസിൻ്റെ മുഖ്യആസൂത്രകനായ കെടി റമീസുമായി ചേർന്ന് നയതന്ത്രചാനൽ വഴി സ്വർണം കടത്തിയവരാണ് ഇരുവരും എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

ജൂലൈ 31-ന് മറ്റു രണ്ട് പേരെ കൂടി എൻഐഎ പിടികൂടി. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി, മലപ്പുറം കോട്ടക്കൽ സ്വദേശിയായ അബ്ദു പി.ടി എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് ഒന്നിന് മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവരേയും എൻഐഎ പിടികൂടി. സ്വർണക്കടത്തിനായി കെടി റമീസിനേയും ജലാലിനേയും സഹായിച്ചുവെന്ന് വ്യക്തമായതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.സ്വപ്ന, സന്ദീപ്, സൂരജ് ,കെ.ടി റമീസ് എന്നിവരെയാണ് നേരത്തെ എൻഐഎ അറസ്റ്റു ചെയ്തത്.പ്രതികളുടെ തീവ്രവാദ ബന്ധം സ്വപ്ന ഉൾപ്പെടെയുള്ള മറ്റു പ്രതികൾക്ക് ജാമ്യം കിട്ടുന്നതിന് തടസ്സമാകുമെന്നാണ് നിയമവിദഗ്ധർ നല്കുന്ന സൂചന.പ്രതികളുടെ വീടുകളിൽ എൻഐഎ നടത്തിയ പരിശോധനയിലും കൂടുതൽ തെളിവുകൾ കണ്ടെത്തിയതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button