ന്യൂ ഡൽഹി : ഇന്ത്യയെ സ്വയംപര്യാപ്‌തമാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര പദ്ധതികളുടെ ഭാഗമായ ‘ഉത്‌പാദന അനുബന്ധ ആനുകൂല്യ” (പി.എല്‍.ഐ) സ്‌കീമിന് പിന്തുണയുമായി വിവിധ ഇലക്ട്രോണിക്സ്, മൊബൈൽ കമ്പനികൾ. സാംസംഗ്, ലാവ, ഡിക്‌സണ്‍, മൈക്രോമാക്‌സ്, ഒപ്‌ടിമസ്, ആപ്പിളിനു വേണ്ടി ഐഫോണുകള്‍ നിര്‍മ്മിക്കുന്ന ഫോക്‌സ്‌കോണ്‍ തുടങ്ങി 22 കമ്പനികളാണ് പദ്ധതിയിലേക്ക് താത്പര്യം അറിയിച്ചത്.
സാംസംഗ്, ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാതാക്കള്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ കമ്ബനികള്‍ ചേര്‍ന്ന് ഇന്ത്യയില്‍ അഞ്ചുവര്‍ഷത്തിനകം 11.5 ലക്ഷം കോടി രൂപയുടെ മൊബൈല്‍ ഫോണുകളും മറ്ര് ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങളും നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഐ.ടി/ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
11.5 ലക്ഷം കോടി രൂപയില്‍ ഏഴു ലക്ഷം കോടി രൂപയുടെ മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക്‌സ് ഘടകങ്ങളും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യും. കഴിഞ്ഞ ദിവസം മുതൽ കമ്ബനികള്‍ക്ക് ഇന്‍സെന്റീവ് അനുവദിച്ച് തുടങ്ങി. അഞ്ചുവര്‍ഷത്തിനകം മൂന്നുലക്ഷം പേര്‍ക്ക് നേരിട്ടും പരോക്ഷമായി 9 ലക്ഷം പേര്‍ക്കും തൊഴില്‍ ലഭിക്കും. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ കാമ്ബയിനുകള്‍ക്കും കരുത്തേകുന്ന പദ്ധതിയിലൂടെ ഇന്ത്യയുടെ മൂല്യവര്‍ദ്ധന നിലവിലെ 15-20 ശതമാനത്തില്‍ നിന്ന് മൊബൈല്‍ഫോണ്‍ നിര്‍മ്മാണത്തില്‍ 35-40 ശതമാനത്തിലേക്കും ഇലക്‌ട്രോണിക്‌സ് ഘടക നിര്‍മ്മാണത്തില്‍ 45-50 ശതമാനത്തിലേക്കും ഉയരുമെന്നാണ് റിപ്പോർട്ട്.
Post Your Comments