COVID 19KeralaLatest NewsNewsIndia

കോവിഡ് കറിയും മാസ്‌ക് നാനും ഏറ്റെടുത്ത് ഭക്ഷണപ്രിയര്‍

ഇപ്പോഴിതാ ഭക്ഷ്യ മേഖലയിലും കൊറോണ പുതിയ ട്രെന്‍ഡ് കൊണ്ടുവരാന്‍ തുടങ്ങിയിരിക്കുന്നു

ലോകം കോവിഡിന്റെ പിടിയലകപ്പെട്ടപ്പോള്‍ നിരവധി രീതിയിലുള്ള ബോധവല്‍ക്കരണങ്ങള്‍ നടക്കുന്നുണ്ട്. ഫാഷന്‍, വിനോദ മേഖലകളിലെല്ലാം ഇത്തരത്തില്‍ കൊറോണ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഭക്ഷ്യ മേഖലയിലും കൊറോണ പുതിയ ട്രെന്‍ഡ് കൊണ്ടുവരാന്‍ തുടങ്ങിയിരിക്കുന്നു. ഒരു കൊറോണ ഡിഷ് ആണ് വൈറലായിരിക്കുന്നത്. മാസ്‌ക് രൂപത്തിലുള്ള നാനും കൊറോണ വൈറസ് മാതൃകയില്‍ കറിയും തയ്യാറാക്കി വിളമ്പിയിരിക്കുകയാണ് ജോധ്പൂരിലെ ഒരു റെസ്‌റ്റോറന്റ്. വേദിക് എന്ന വെജിറ്റേറിയന്‍ ഹോട്ടലാണ് ഈ വിഭവങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.കോവിഡ് കറിയുടെയും മാസ്‌ക് നാനിന്റെയും ചിത്രങ്ങള്‍ ഇവര്‍ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു.

കൊറോണ വൈറസിന്റെ രൂപത്തില്‍ തയ്യാറാക്കിയ കറിയും ഫേസ് മാസ്‌ക് ആകൃതിയിലുള്ള നാനുമാണ് ചിത്രത്തില്‍. കൊറോണ ബോധവല്‍ക്കരണം നടത്തുന്നതിനാണ്‌ ഇത്തരത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കിയതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. അതേസമയം ലോകത്തില്‍ ആദ്യമായി ഇത്തരത്തിലൊരു സവിശേഷ ആശയം കണ്ടുപിടിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഉടമകള്‍ പറയുന്നു. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി നിരവധിപ്പേര്‍ വേദികിന്റെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. കോവിഡ് കറി മലായ് കോഫ്ത കറിയുടെ രൂപത്തിലാണ് തയ്യാറിക്കിയത്.

സാധാരണ ബട്ടര്‍ നാന്‍ പരിഷ്‌ക്കരിച്ച് മാസ്‌ക് രൂപത്തിലുമാക്കി വിളമ്പി. എന്തായാലും പുതിയ കൊറോണ വിഭവത്തെ അഭിനന്ദിച്ച് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തു.‘മാസ്‌ക് നാനിനൊപ്പം കൊവിഡ് കറി വിളമ്പുന്ന ഈ കണ്ടുപിടിത്തത്തോടൊപ്പം കൊവിഡിനോടുള്ള ഭയത്തെ മറികടക്കുക. ലോകത്ത് ആദ്യമായി ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയവര്‍ എന്ന നിലയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കൊറോണയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നാണ് ഈ നീക്കത്തിന് പിന്നിലുള്ള മുദ്രാവാക്യം.’ വേദിക് അവരുടെ ട്വിറ്റര്‍ കുറിച്ചതിങ്ങിനെയാണ്.

shortlink

Post Your Comments


Back to top button