കൊച്ചി: എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. കൂത്താട്ടുകുളം വടകരയിലുള്ള യുവതിയുടെ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്നാകെ 128 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 79 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കൊറോണ കണ്ട്രോള്റൂമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 322 പേര്‍ക്ക് സേവനം നല്കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 8 ചരക്കു ലോറികളിലെ 10 ഡ്രൈവര്‍മാരുടെയും ക്ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 6 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.
Post Your Comments