ആലപ്പുഴ: ചില മാധ്യമങ്ങളില്‍ നല്കിയ പരസ്യത്തിലൂടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വെള്ളപൂശാന്‍ ശ്രമിക്കുന്ന നീക്കത്തിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എന്‍ഡിപി യോഗം സംരക്ഷണസമിതി കണ്‍വീനര്‍ അഡ്വ. ചന്ദ്രസേനന്. നിലവില്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണിത്. പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിരവധി പ്രശ്നങ്ങളുണ്ട്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളുമുണ്ട്.
ഇതെല്ലാം കോടതിയില്‍ ബോധിപ്പിക്കും.കൊല്ലം എസ്എന്‍ കോളജ് സുവര്‍ണജൂബിലി ഫണ്ട് കേസ്, യാഥാര്‍ഥ്യമെന്ത്? എന്ന തലക്കെട്ടില്‍ വെള്ളാപ്പള്ളി നടേശന്റെ ചിത്രവും ആലേഖനം ചെയ്താണ് പരസ്യം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. മറ്റൊരാളുടെ പേരിലാണ് പരസ്യം വന്നിട്ടുള്ളതെങ്കില്പോലും ഇതില്‍ കോടതിയലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ സമയം അടുത്തിരിക്കുന്നതിനാലും എസ്എന്‍ കോളജില്‍ ഇന്റര്‍വ്യു നടത്തി ആളെ നിയമിക്കേണ്ടതിനാലുമൊക്കെ അണികളുടെ ഇടയില്‍ മുഖം രക്ഷിച്ചെടുക്കേണ്ടത് വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.
രാഷ്ട്രീയക്കാര്‍ വരെ കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കവുമായി അദ്ദേഹം രംഗത്തെത്തിയതെന്നും അഡ്വ. ചന്ദ്രസേനന് കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയിലും സിജെഎം കോടതിയിലുമൊക്കെയായി കയറിയിറങ്ങിയിട്ടുള്ള കേസാണ് ഇത്. ഇത്തരത്തിലൊരു പരസ്യം ഇപ്പോള്‍ കൊടുത്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments