തിരുവല്ല : ബൈക്കും കാറും കൂട്ടിയിടിച്ച് വളഞ്ഞവട്ടത്ത് യുവാവിന് ദാരുണാന്ത്യം. തലവടി സ്വദേശി ജിബു ആണ് മരിച്ചത്. അപകടസ്ഥലത്ത് നിന്നും യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സമീപത്ത് ഉണ്ടായിരുന്നവര്‍ ശ്രമിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇന്ന് പത്തരയോടെയാണ് അപകടം നടന്നത് . നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ആരെങ്കിലും യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാമോ എന്ന് ഡോക്ടര്‍ ചോദിച്ചിട്ടും ആരും സഹായിക്കാൻ തയ്യറായില്ല.
പരിക്കേറ്റ യുവാക്കള്‍ 20 മിനിട്ടോളം റോഡില്‍ കിടന്നു. തുടർന്ന് അതുവഴി വന്ന കാറിൽ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബു മരിച്ചു. ബൈക്കിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് തലവടി സ്വദേശി ജെഫിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Post Your Comments