പീരുമേട്: ഇടുക്കി പീരുമേട്ടില്‍ പെണ്‍ സുഹൃത്തിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദൂരൂഹതനീക്കണമെന്ന ആവശ്യവുമായി കുടുംബം. പീരുമേട് സ്വദേശി അലക്‌സാണ്ടര്‍ ആണ് ആത്മഹത്യ ചെയ്തത്. പെണ്‍ സുഹൃത്ത് എആര്‍ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥയായതിനാലും ഇവരുടെ ഇവരുടെ കുടുംബത്തിനെതിരായ പരാതി ആയതിനാലും പീരുമേട് പൊലീസ് സംഭവം കാര്യമായി അന്വേഷിക്കുന്നില്ലെന്നാണ് യുവാവിന്റെ കുടുംബം ഉന്നയിക്കുന്ന ആരോപണം.
പീരുമേട് പൊലീസിന്റെ അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപിച്ച് ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കി. പീരുമേട് എല്‍എംഎസ് കോളനി സ്വദേശിയായ അലക്‌സാണ്ടറിനെ 23നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം വിശദമായ അന്വേഷണം നടക്കുകയാണെന്നും, ഏകപക്ഷീയമായി കേസ് അന്വേഷിക്കുന്നുവെന്ന ആരോപണം തെറ്റെന്നുമാണ് പീരുമേട് സിഐ പറയുന്നത്.
Post Your Comments