കണ്ണൂര്‍,വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നഗ്ന ചിത്രം പോസ്റ്റ് ചെയ്ത വിവാദവുമായി ബന്ധപ്പെട്ട് സി പി എം പയ്യന്നൂര്‍ എരിയാ സെക്രട്ടറി കെ പി മധുവിനെ സ്ഥാനത്തു നിന്ന് നീക്കി. ജില്ലാ നോതാക്കളുടെ സാന്നിധ്യത്തില്‍ പയ്യന്നൂര്‍ ഏരിയാ കമ്മറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് നടപടി.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും മധുവിനെ മാറ്റിയിരിക്കുകയാണ്. മധുവിന് പകരം ഏരിയ സെക്രട്ടറിയുടെ ചുമതല വി കുഞ്ഞികൃഷ്ണന് നല്‍കി.
വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നാട്ടുഗ്രാമം മുത്തത്തി എന്ന വാട്‌സ് ഗ്രൂപ്പിലായിരുന്നു നഗ്നചിത്രം അയച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ചിത്രം പിന്‍വലിക്കാന്‍ മധുശ്രമം നടത്തിയെങ്കിലും അത് നടന്നില്ല.പിന്നാലെ മധു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിടുകയും ചെയ്തു. മറ്റാര്‍ക്കോ ആയച്ച ചിത്രം അറിയാതെ പാര്‍ട്ടി ഗ്രൂപ്പില്‍ വന്നതാകാമെന്ന് പറഞ്ഞ് തടിയൂരാന്‍ മധു ശ്രമം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ മറ്റൊരു വിഭാഗം രംഗത്തെത്തിയതോടെ കാര്യങ്ങള്‍ ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
Post Your Comments