COVID 19KeralaNews

സം​സ്ഥാ​ന​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഒരു കോവിഡ് മരണം കൂടി. ഇ​ടു​ക്കി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സ്ഐ അ​ജി​ത​ൻ(55) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജിതന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Also read : ഇന്നലെ കൊച്ചിയില്‍ അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു

ഭാര്യയിൽ നിന്നാണ് ഹൃദ്രോഗി കൂടിയായ അജിതന് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയായ ഭാര്യക്ക് ചെറുതോണി കോളനിയിലുള്ള സ്ത്രീയിൽ നിന്നാണ് രോഗം ബാധിച്ചത്. മകനും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭാര്യയും മകനും കഴിഞ്ഞ ദിവസം കൊവിഡ് മുക്തരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button