രാമായണം പകുത്തുവായിച്ചാല്‍ ഓരോ വ്യക്തിയുടെയും ഭാവി ശുഭാ-അശുഭ ഫലങ്ങളും അറിയാന്‍ സാധിക്കുമെന്നൊരു വിശ്വാസമുണ്ട്. ജീവിതത്തില്‍ സുപ്രധാന തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ രാമായണം പകുത്തു നോക്കുന്നതു ശരിയായ മാര്‍ഗ്ഗം കണ്ടെത്താന്‍ സഹായിക്കും എന്നും വിശ്വാസമുണ്ട്.
ഫലം നോക്കുന്നതിനു മുന്നോടിയായി നിലവിളക്കിന്റെ മുന്നിലായി ദശപുഷ്പം , വാല്‍ക്കിണ്ടിയില്‍ ശുദ്ധജലം ,രാമായണം എന്നിവ വയ്ക്കുക. ഗണപതിക്ക് ഒരുക്കുന്നതും ഉത്തമം
ശരീരശുദ്ധിയോടെ ശുഭ്രവസ്ത്രം ധരിച്ച് ഭസ്മം അണിഞ്ഞ് നിലവിളക്കു കൊളുത്തി പ്രാര്‍ഥിക്കുക. ശേഷം ദീപത്തിനു മുന്നിലായി കിഴക്കോട്ടോ വടക്കോട്ടോ ചമ്രം പടിഞ്ഞ് ഇരുന്നു ഭക്തിയോടെ രാമായണം കയ്യില്‍ എടുക്കുക. ആദ്യം ഗണപതിയെ വന്ദിച്ചശേഷം ശ്രീരാമനെയും ഹനുമാനെയും മനസ്സില്‍ ധ്യാനിക്കുക. അതിനുശേഷം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ‘
എന്ന് ഒന്‍പതു തവണ ജപിക്കുക.
കണ്ണുകള്‍ അടച്ചു ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് രാമായണം തുറക്കുക. തുറന്നു വന്ന ഗ്രന്ഥത്തിലെ വലതുവശത്തെ ഏഴു വരിയും ഏഴ് അക്ഷരവും തളളി പിന്നീടുളള ഭാഗം വായിക്കുമ്പോള്‍ നമ്മുടെ ഭാവിയില്‍ സംഭവിക്കാവുന്ന കാര്യങ്ങളുടെ സൂചന ലഭിക്കും എന്നാണു വിശ്വാസം.
Post Your Comments