തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ ജയില്‍ വകുപ്പ് ആരംഭിക്കുന്ന പെട്രോള്‍ പമ്പുകളുടെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈനിലൂടെയാണ് അദ്ദേഹം ഉദ്‌ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നത്. നിര്‍മാണം പൂര്‍ത്തീകരിച്ച തിരുവനന്തപുരം, വിയ്യൂര്‍, ചീമേനി ജയിലുകളിലെ ഔട്ട്‌ലെറ്റുകളാണ് ഇന്നലെ തുറന്നത്. ഇരിങ്ങാലക്കുടയിൽ പുതിയ സ്‌പെഷ്യല്‍ സബ് ജയിലും മുഖ്യമന്ത്റി ഉദ്ഘാടനം ചെയ്തു.
Read also: കോവിഡ് പ്രതിരോധം: സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനം അപകടം കുറച്ചു- മുഖ്യമന്ത്രി
ജയില്‍ വകുപ്പിന്റെ സ്ഥലത്ത് പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിനായി 9.5കോടിയോളം രൂപയാണ് ഇന്ത്യന്‍ഓയില്‍ കോര്‍പ്പറേഷന്‍ ചിലവാക്കുന്നത്. 30ലക്ഷം രൂപയാണ് ജയില്‍ വകുപ്പിന്റെ വിഹിതം. 30 വര്‍ഷത്തേക്കാണ് ഭൂമി ഇന്ത്യന്‍ ഓയില്‍കോര്‍പ്പറേഷന് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. പ്രതിമാസം 5.9 ലക്ഷം രൂപ വാടക ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കും.
Post Your Comments